---
title: "നവംബറിലെ റേഷന്‍ വിതരണം"
english_title: "November month ration distribution in kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8582/november-month-ration-distribution-in-kerala"
published_at: "2021-11-02T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61813f756c658_ration on november.jpg"
keywords: []
---

# നവംബറിലെ റേഷന്‍ വിതരണം

> **Lead Summary:** കണ്ണൂർ: നവംബറിലെ എ എ വൈ കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും ആറു രൂപയ്ക്ക് ഒരു പാക്കറ്റ് ആട്ടയും, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

## Article Content

കണ്ണൂർ: നവംബറിലെ എ എ വൈ കാര്‍ഡുടമകള്‍ക്ക് കാര്‍ഡിന് 30 കിലോ അരിയും നാല് കിലോ ഗോതമ്പും സൗജന്യമായും ആറു രൂപയ്ക്ക് ഒരു പാക്കറ്റ് ആട്ടയും, 21 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും ലഭിക്കും. പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

മുന്‍ഗണനാ വിഭാഗം (പി എച്ച് എച്ച്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. (കാര്‍ഡിന് അനുവദിച്ചിട്ടുള്ള ഗോതമ്പിന്റെ അളവില്‍ നിന്നും ഒരു കിലോ കുറച്ച് പകരം ഒരു പാക്കറ്റ് ആട്ട എട്ട് രൂപക്ക് ലഭിക്കും). പി എം ജി കെ എ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

എന്‍ പി എസ് (പൊതുവിഭാഗം സബ്‌സിഡി) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. അതാത് റേഷന്‍ കടകളിലെ ലഭ്യതക്കനുസരിച്ച് സ്‌പെഷ്യല്‍ അതി വിഹിതമായി കാര്‍ഡിന് അഞ്ച് കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും.

എന്‍ പി എന്‍ എസ് (പൊതുവിഭാഗം) കാര്‍ഡിന് മൂന്ന് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ നാല് കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. അതാത് റേഷന്‍ കടകളിലെ ലഭ്യതക്കനുസരിച്ച് സ്‌പെഷ്യല്‍ അരി വിഹിതമായി കാര്‍ഡിന് അഞ്ച് കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും. എന്‍ പി ഐ (പൊതു വിഭാഗം) കാര്‍ഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാര്‍ഡിന് ഒരു കിലോ ആട്ട കിലോക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ മണ്ണെണ്ണ വിതരണം തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8582/november-month-ration-distribution-in-kerala)