---
title: "പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന: കൊച്ചിയിൽ വിദ്യാർഥിനിയടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85866/mdma"
published_at: "2022-12-18T08:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639e835288acf_Screenshot_20221218-083414_Facebook.jpg"
keywords: []
---

# പുതുവത്സരാഘോഷം ലക്ഷ്യമിട്ട് എംഡിഎംഎ വിൽപ്പന: കൊച്ചിയിൽ വിദ്യാർഥിനിയടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി: **കൊച്ചിയിൽ എംഡിഎംഎയുമായി 18കാരിയടക്കം മൂന്ന് പേർ അറസ്റ്റിൽ. പുതുവത്സര ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് കൊച്ചി പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്. ദേശാഭിമാനി റോഡിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അധികൃതർ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്‍റെ നേതാവെന്ന് പൊലീസ് അറിയിച്ചു.

## Article Content

**കൊച്ചി: **കൊച്ചിയിൽ എംഡിഎംഎയുമായി 18കാരിയടക്കം മൂന്ന് പേർ അറസ്റ്റിൽ. പുതുവത്സര ആഘോഷത്തിന് വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരിൽ നിന്ന് കൊച്ചി പൊലീസ് പിടികൂടിയത്. ഇടുക്കി സ്വദേശികളായ അഭിരാം, അഭിന്‍, അനുലക്ഷ്‍മി എന്നിവരാണ് പിടിയിലായത്. ദേശാഭിമാനി റോഡിൽ യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അധികൃതർ 120 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പൊലീസ് എത്തുമ്പോൾ ലഹരിവസ്തു തൂക്കി പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു മൂവരും. അഭിരാമാണ് സംഘത്തിന്‍റെ നേതാവെന്ന് പൊലീസ് അറിയിച്ചു.

സംഘത്തിലെ യുവതി സിവിൽ ഏവിയേഷന്‍ വിദ്യാർത്ഥിനിയാണ്. ഇടുക്കി സ്വദേശികളായ  മൂന്ന് പേരും പുതുവത്സരാഘോഷം ലക്ഷ്യമിട്ടാണ്  ലഹരിവില്പന  നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായാണ് വീട് കേന്ദ്രീകരിച്ച് വില്‍പ്പന തുടങ്ങിയത്. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു പൊലീസിന്‍റെ നടപടി. എവിടെ നിന്നാണ് ലഹരി വസ്തു കൊണ്ടുവന്നത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.  സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നത് ഉള്‍പ്പടെ ഉള്ള കാര്യങ്ങൾ ഊർജിതമായി അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85866/mdma)