---
title: "അടക്കാത്തോട് പാതയോരത്തെ കണ്ണടച്ചിരുന്ന തെരുവ് വിളക്കുകൾ വീണ്ടും തെളിഞ്ഞു."
english_title: " Adakkathod theruv vilakk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8593/adakkathod-theruv-vilakk"
published_at: "2021-11-02T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618151d78d5df_IMG-20211102-WA0113.jpg"
keywords: []
---

# അടക്കാത്തോട് പാതയോരത്തെ കണ്ണടച്ചിരുന്ന തെരുവ് വിളക്കുകൾ വീണ്ടും തെളിഞ്ഞു.

> **Lead Summary:** കേളകം: അടക്കാത്തോട് കരിയം കാപ്പ് റോഡിലെ നാരങ്ങത്തട്ട് കവലയുടെ പരിസരത്തെ തെരുവ് വിളക്കുകളാണ് വീണ്ടും തെളിഞ്ഞ് നാട്ടുകാർക്ക് വഴിവിളക്കായത്.

## Article Content

കേളകം: അടക്കാത്തോട് കരിയം കാപ്പ് റോഡിലെ നാരങ്ങത്തട്ട് കവലയുടെ പരിസരത്തെ തെരുവ് വിളക്കുകളാണ് വീണ്ടും തെളിഞ്ഞ് നാട്ടുകാർക്ക് വഴിവിളക്കായത്.

അടക്കാത്തോട് - നാരങ്ങാത്തട്ട് ജംങ്ങ്ഷനിലെ മൂന്ന് എൽ.ഇ.ഡി വഴിവിളക്കുകൾ കണ്ണടച്ചിട്ട് കാലങ്ങളായിരുന്നു. പരാതി ശ്രദ്ധയിൽ പെട്ട കെ.എസ്.ഇ.ബി സബ് എഞ്ചിനിയർ വാസുദേവൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ വഴിവിളക്കുകൾ സംബന്ധിച്ച ദീർഘനാളത്തെ പരാതി പരിഹരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8593/adakkathod-theruv-vilakk)