---
title: "ലോകകപ്പ് ഫൈനൽ കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും ഖത്തറിൽ"
english_title: "Nafih and Afan in Qatar to watch World Cup final with Boche"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/85948/nafih-and-afan-in-qatar-to-watch-world-cup-final-with-boche"
published_at: "2022-12-18T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ef5cdd48f4_Picsart_22-12-18_16-34-30-190.jpg"
keywords: []
---

# ലോകകപ്പ് ഫൈനൽ കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും ഖത്തറിൽ

> **Lead Summary:** **ഖത്തർ**: ലോകകപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും. ബോചെ (ഡോ. ബോബി ചെമ്മണൂര്‍)യുടെ കൂടെ ലോകകപ്പ് ഫൈനല്‍സ് കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ നാഫിഹും കുന്ദംകുളം സ്വദേശിയായ അഫാനും.

## Article Content

**ഖത്തർ**: ലോകകപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാന്‍ ബോചെയ്‌ക്കൊപ്പം നാഫിഹും അഫാനും. ബോചെ (ഡോ. ബോബി ചെമ്മണൂര്‍)യുടെ കൂടെ ലോകകപ്പ് ഫൈനല്‍സ് കാണാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാഞ്ഞങ്ങാട് സ്വദേശിയായ നാഫിഹും കുന്ദംകുളം സ്വദേശിയായ അഫാനും.

തിരുവനന്തപുരത്തുനിന്നും മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ആരംഭിച്ച ബോചെ ഖത്തര്‍ ലോകകപ്പ് യാത്രയുടെ ഭാഗമായി 'ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി' എന്ന സന്ദേശവുമായി ക്യാമ്പസുകളിലെത്തിയ ബോചെയോടൊപ്പം ചേര്‍ന്ന് റീല്‍സ് ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍.

പെരിയ അബേദ്കര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ നാഫിഹിനും തൃശൂര്‍ എം.ടി.ഐ യിലെ വിദ്യാര്‍ത്ഥിയായ അഫാനും ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് കാണുക എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ബോചെയോടൊപ്പം രണ്ടുപേരും ഖത്തറിലെത്തിക്കഴിഞ്ഞു. ലോകം മുഴുവൻ ടെലിവിഷൻ സ്ക്രീനിൽ ലോക കപ്പ് ഫൈനൽ കാണുമ്പോൾ ഗ്യാലറിയിലിരുന്ന് മത്സരം ആസ്വദിക്കാൻ അപ്രതീക്ഷിത ഭാഗ്യം ലഭിച്ച ത്രില്ലിലാണ് ഇരുവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/85948/nafih-and-afan-in-qatar-to-watch-world-cup-final-with-boche)