---
title: "ലോകകപ്പ് ആവേശം അതിരുവിട്ടു: കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം"
english_title: "Three injured in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86029/three-injured-in-kannur"
published_at: "2022-12-19T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639fec7712009_images_(12).jpeg"
keywords: []
---

# ലോകകപ്പ് ആവേശം അതിരുവിട്ടു: കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **പള്ളിയാൻമൂല**: കണ്ണൂർ പള്ളിയാൻമൂലയിൽ ഫുട്ബോൾ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

## Article Content

**പള്ളിയാൻമൂല**: കണ്ണൂർ പള്ളിയാൻമൂലയിൽ ഫുട്ബോൾ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം. മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദർശ്, അലക്സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു.

എന്നാൽ അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടൻതന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഫ്രാൻസ്- അർജന്റീന മത്സരത്തിന് പിന്നാലെ ഫ്രാൻസ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86029/three-injured-in-kannur)