---
title: "കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86039/died"
published_at: "2022-12-19T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ffa4c7f684_Screenshot_20221219-111356_Facebook.jpg"
keywords: []
---

# കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ

> **Lead Summary:** **തേഞ്ഞിപ്പാലം: **കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്. സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ഇയാളെന്നാണ് വിവരം.

## Article Content

**തേഞ്ഞിപ്പാലം: **കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്. സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ഇയാളെന്നാണ് വിവരം.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇയാൾ സർവകലാശാലയിലെ നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം എത്തിയതെന്നാണ് സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86039/died)