---
title: "കണ്ണൂർ പള്ളിയാം മൂലയിൽ യുവാവിന്  കുത്തേറ്റ സംഭവം: അഞ്ച് പേർ അറസ്റ്റിൽ  "
english_title: "Kannur Palliyam corner stabbing incident: Five arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86055/kannur-palliyam-corner-stabbing-incident-five-arrested"
published_at: "2022-12-19T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0047b25504_IMG-20221219-WA0126.jpg"
keywords: []
---

# കണ്ണൂർ പള്ളിയാം മൂലയിൽ യുവാവിന്  കുത്തേറ്റ സംഭവം: അഞ്ച് പേർ അറസ്റ്റിൽ  

> **Lead Summary:** **കണ്ണൂർ**: പള്ളിയാം മൂലയിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ 5 പേരെ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തു. പള്ളിയാം മൂല സ്വദേശികളായ കെ.ഷൈജു, വി.വിജയകുമാർ, സി.പ്രശോഭ്, സി.പ്രജോഷ്, സി.സിനിഷ് എന്നിവരാണ് അറസ്റ്റിലായത്. നേതാജി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് സമീപത്തുവെച്ച് ഫുട്ബോൾ ലോകകപ്പ് മത്സരം ബിഗ് സ്ക്രീനിൽ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേൽപ്പിച്ചു. 

## Article Content

**കണ്ണൂർ**: പള്ളിയാം മൂലയിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ 5 പേരെ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തു. പള്ളിയാം മൂല സ്വദേശികളായ കെ.ഷൈജു, വി.വിജയകുമാർ, സി.പ്രശോഭ്, സി.പ്രജോഷ്, സി.സിനിഷ് എന്നിവരാണ് അറസ്റ്റിലായത്. നേതാജി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് സമീപത്തുവെച്ച് ഫുട്ബോൾ ലോകകപ്പ് മത്സരം ബിഗ് സ്ക്രീനിൽ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേൽപ്പിച്ചു. 

പുതിയപുരയിൽ ഹൗസിൽ അനുരാഗ് (24 ) എന്ന ചോട്ടുവിനെയാണ് ഡിസംബർ 19 ഞായർ രാത്രി 11 ന് മരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അനുരാഗിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ പള്ളിയാംമൂല സ്വദേശികളായ പ്രിയ നിവാസിൽ സി വി നകുൽ (23 ) ഷാലോം നിവാസിൽ അലക്സ് (23), പയ്യാമ്പലം സ്വദേശി ആദ്യത്യയിൽ ആദർശ് സഞ്ചീവൻ (23) എന്നിവരെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടും ആക്രമി സംഘം തലക്കിടിച്ച് പരിക്കേൽപ്പിച്ചു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86055/kannur-palliyam-corner-stabbing-incident-five-arrested)