---
title: "കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു"
english_title: "A protest march and dharna was organized to the Kelakam gram panchayat office."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86114/a-protest-march-and-dharna-was-organized-to-the-kelakam-gram-panchayat-office"
published_at: "2022-12-19T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0375a53c94_Screenshot_2022-12-19-15-28-33-179_com.opera.mini.native.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: ബഫർസോൺ നടപടികൾ പിൻവലിക്കുക, വനാതിർത്തി സീറോ പോയിന്റായി നിശ്ചയിക്കുക, വിലക്കയറ്റം തടയുക, നാണ്യവിളകളുടെ വിലയിടിവ് തടയുക, കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷ കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

## Article Content

**കേളകം**: ബഫർസോൺ നടപടികൾ പിൻവലിക്കുക, വനാതിർത്തി സീറോ പോയിന്റായി നിശ്ചയിക്കുക, വിലക്കയറ്റം തടയുക, നാണ്യവിളകളുടെ വിലയിടിവ് തടയുക, കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷ കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കേളകം ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ധർണ ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിൽ എത്തിച്ചേർന്നു.

കർഷ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻറ് ജോസ് പൂമല ധർണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അലക്സാണ്ടർ കുഴിമണ്ണിൽ അധ്യക്ഷത വഹിച്ചു.

എം ജി ജോസഫ്, കേളകം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ജോയ് വേളുപുഴക്കൽ, അഗസ്റ്റിൻ വടക്കേൽ, കർഷ കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ് ജോണി പാമ്പാടിയിൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86114/a-protest-march-and-dharna-was-organized-to-the-kelakam-gram-panchayat-office)