---
title: "കേന്ദ്ര കേരള സർക്കാരിന്റെ ജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു"
english_title: " Kannur in protest against the anti-people actions of the central Kerala government"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86120/kannur-in-protest-against-the-anti-people-actions-of-the-central-kerala-government"
published_at: "2022-12-19T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a040288fda2_Picsart_22-12-19_16-08-02-636.jpg"
keywords: []
---

# കേന്ദ്ര കേരള സർക്കാരിന്റെ ജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കണ്ണൂരിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ** : കേന്ദ്ര കേരള സർക്കാരിന്റെ തൊഴിലാളി ജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് അൺ ഓർഗനൈസ്‌ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : കേന്ദ്ര കേരള സർക്കാരിന്റെ തൊഴിലാളി ജന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് അൺ ഓർഗനൈസ്‌ഡ് വർക്കേഴ്സ് ആന്റ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.

 ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ.ആർ. മായൻ , എം.എൻ പൂമംഗലം, നിയോജക മണ്ഡലം പ്രസിഡണ്ട് പി.പി ശ്രീനിഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86120/kannur-in-protest-against-the-anti-people-actions-of-the-central-kerala-government)