---
title: "തളിപ്പറമ്പിൽ ഫിലിം ഫെസ്റ്റിന്റെ പ്രതിനിധിപാസ് വിതരണത്തിന്റയും സഞ്ചരിക്കുന്ന തിയേറ്ററിന്റെയും ഉദ്ഘാടനം നടന്നു"
english_title: "The representative pass distribution and mobile theater of the film fest was inaugurated at Thaliparam."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86123/the-representative-pass-distribution-and-mobile-theater-of-the-film-fest-was-inaugurated-at-thaliparam"
published_at: "2022-12-19T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0453ce69d0_Picsart_22-12-19_16-22-38-795.jpg"
keywords: []
---

# തളിപ്പറമ്പിൽ ഫിലിം ഫെസ്റ്റിന്റെ പ്രതിനിധിപാസ് വിതരണത്തിന്റയും സഞ്ചരിക്കുന്ന തിയേറ്ററിന്റെയും ഉദ്ഘാടനം നടന്നു

> **Lead Summary:** **തളിപ്പറമ്പ്** : ഹാപ്പിനസ്ഫെസ്റ്റ് വെല്ലിന്റെ ഭാഗമായി ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടക്കുന്ന ഫിലിം ഫെസ്റ്റിന്റെ പ്രതിനിധിപാസ് വിതരണത്തിന്റയും സഞ്ചരിക്കുന്ന തിയേറ്ററിന്റെ ഉദ്ഘാടനവും നടന്നു. എം എൽ എ എം.വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്** : ഹാപ്പിനസ്ഫെസ്റ്റ് വെല്ലിന്റെ ഭാഗമായി ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടക്കുന്ന ഫിലിം ഫെസ്റ്റിന്റെ പ്രതിനിധിപാസ് വിതരണത്തിന്റയും സഞ്ചരിക്കുന്ന തിയേറ്ററിന്റെ ഉദ്ഘാടനവും നടന്നു. എം എൽ എ എം.വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

സിനിമാ താരം സന്തോഷ് കീഴാറ്റൂരിന് പാസ് നൽകിയാണ് എം.വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചത്. 

ഐ.എഫ്.എഫ്.കെ മൽസര വിഭാഗത്തി ലുണ്ടായിരുന്ന ലോകോത്തര സിനിമകൾ മുഴുവൻ ഇന്നും നാളെയും മറ്റന്നാളുമായി ഹോട്ടൽ ഹൊറി സോൺ, ആലങ്കിൽ, ക്ലാസിക്ക് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

 ചടങ്ങിൽ അക്കാഡമി സെക്രട്ടറി അജേഷ്, ഡപ്യൂട്ടി ഡയറക്ടർ ഷാജി, ഷെറി ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചലചിത്ര മേളയ്ക്കായി എത്തിയിരുന്നു. ഓപ്പൺ ഫോറം, കലാപരിപാടികൾ എന്നി വയും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86123/the-representative-pass-distribution-and-mobile-theater-of-the-film-fest-was-inaugurated-at-thaliparam)