---
title: "കണ്ണൂരിൽ കേരള പാരാമെഡിക്കൽ ലബോട്ടറി ഓണെർസ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു"
english_title: "Kerala Paramedical Laboratory Owners Federation District Conference was held in Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86124/kerala-paramedical-laboratory-owners-federation-district-conference-was-held-in-kannur"
published_at: "2022-12-19T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0482038a1e_Picsart_22-12-19_16-39-47-643.jpg"
keywords: []
---

# കണ്ണൂരിൽ കേരള പാരാമെഡിക്കൽ ലബോട്ടറി ഓണെർസ് ഫെഡറേഷൻ ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** **കണ്ണൂർ** : കേരള ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ് നിയമം നടപ്പാക്കു മ്പോൾ നിലവിലുള്ള ലബോറട്ട റികളെ സ്ഥലവിസ്തീർണ പരിധി യിൽനിന്ന് ഒഴിവാക്കണമെന്ന് കേരള പാരാമെഡിക്കൽ ലബോട്ടറി ഓണെർസ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ** : കേരള ക്ലിനിക്കൽ എസ്റ്റാ ബ്ലിഷ്മെന്റ് നിയമം നടപ്പാക്കു മ്പോൾ നിലവിലുള്ള ലബോറട്ട റികളെ സ്ഥലവിസ്തീർണ പരിധി യിൽനിന്ന് ഒഴിവാക്കണമെന്ന് കേരള പാരാമെഡിക്കൽ ലബോട്ടറി ഓണെർസ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സമ്മേളനതിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ.എ. നിർവഹിച്ചു. മുൻ മന്ത്രി പി.കെ. ശ്രീമതി ടീച്ചർ മുഖ്യാതിഥിയായി. ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ. മഹിജ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുൾ അസീസ് അരീക്കര, ലേഖ ലിനേഷ്, വി. ഗോപിനാഥൻ.

എൻ.എസ്. നിഷ എന്നിവർ സംസാരിച്ചു. ഡോക്ടർമാരെ ആദരിച്ചു. പഠന ക്ലാസ് കെ.പി.എൽ.ഒ.എഫ്. സംസ്ഥാന ജോയിന്റ് സെ ക്രട്ടറി പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.എൻ. ശ്രീജി ത് അധ്യക്ഷത വഹിച്ചു. സൗഹൃദ സമ്മേളനം വ്യാപാരി വ്യവ സായി സമിതി ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. പി.പി. സത്യജിത് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേ ജനം കെ. എൻ ഗിരീഷ് ഉദ്ഘാടനം ചെയ്തു. ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ സുരേന്ദ്രൻ, എൻ.ടി ലതിക എന്നിവർ സംസാരിച്ചു.

സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി മേയർ കെ ഷബിന ഉദ്ഘാ ടനം ചെയ്തു. ടി.വി. സുരേഷ് അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികൾ: ടി.ജെ ജോസഫ് (പ്രസി.), കെ. മഹിജ, കെ.എൻ. ശ്രീജിത്ത് (വൈസ് പ്രസി), കെ. സുരേന്ദ്രൻ (സെക), ലേഖ ലിനേഷ്, പി. അനിൽകു മാർ (ജോ. സെക്ര.), എൻ.ടി. ലതിക (ഖജാ.)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86124/kerala-paramedical-laboratory-owners-federation-district-conference-was-held-in-kannur)