---
title: "പേരാവൂരിൽ യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം നടന്നു"
english_title: "Peravoor United merchants chamber "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86160/peravoor-united-merchants-chamber"
published_at: "2022-12-19T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0848446fa9_Picsart_22-12-19_20-58-41-527.jpg"
keywords: []
---

# പേരാവൂരിൽ യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഉദ്ഘാടനം നടന്നു

> **Lead Summary:** **പേരാവൂർ** : യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവം 2022 ഡിസംബർ 19 മുതൽ ഏപ്രിൽ 30 വരെ നടക്കുകയാണ്. അതിന്റെ ഉദ്ഘാടനം 19/12/22 തിങ്കളാഴ്ച വൈകുന്നേരം 6.15 ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. 

## Article Content

**പേരാവൂർ** : യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവം 2022 ഡിസംബർ 19 മുതൽ ഏപ്രിൽ 30 വരെ നടക്കുകയാണ്. അതിന്റെ ഉദ്ഘാടനം 19/12/22 തിങ്കളാഴ്ച വൈകുന്നേരം 6.15 ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. 

യു എം സി യുടെ പേരാവൂർ ജനറൽ സെക്രട്ടറി ബേബി പാറക്കൽ സ്വാഗതം പറഞ്ഞു.

യു എം സിയുടെ പേരാവൂർ യൂണിറ്റ് പ്രസിഡണ്ട് ബഷീർ അധ്യക്ഷൻ ആയിരുന്നു.

യു എം സി യുടെ ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് നടന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഗോൾഡ് കോയിൻ സുധീഷ് അരി പള്ളിക്കു യു.എം.സി. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ നൽകുക ഉണ്ടായി. പ്രോത്സാഹന സമ്മാനമായ ഫസ്റ്റ് പ്രൈസ് ലോട്ടറി ഏജന്റായ എംഎം തങ്കച്ചൻ സെറീന സിറാജിൽ നിന്നും കൈപ്പറ്റി.

 അടുത്ത പ്രോത്സാഹന സമ്മാനമായ രണ്ടാം സമ്മാനം ബാഗ് ഷോപ്പ് നടത്തുന്ന വിനോദിന് യു.എം.സി.യുടെ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നൽകുകയുണ്ടായി മൂന്നാമത്തെ പ്രോത്സാഹന സമ്മാനം കെ.വി.രവി . എസ്. ആർ ട്രേഡേഴ്സ് യു എം സി പേരാവൂർ യൂണിറ്റ് സെക്രട്ടറി ബേബി പാറക്കലിൽ നിന്നും സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86160/peravoor-united-merchants-chamber)