---
title: "തിടങ്ങയിൽ ഭഗവതിക്കാവ് തിറ മഹോത്സവം മലയോരം ഫെസ്റ്റ് 23 മുതൽ ജനു. 1 വരെ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86183/iritty"
published_at: "2022-12-20T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1058a284d7_FB_IMG_1671496981758.jpg"
keywords: []
---

# തിടങ്ങയിൽ ഭഗവതിക്കാവ് തിറ മഹോത്സവം മലയോരം ഫെസ്റ്റ് 23 മുതൽ ജനു. 1 വരെ

> **Lead Summary:** **ഇരിട്ടി**: വിളക്കോട് ഹാജിറോഡ് തിടങ്ങയില്‍ ഭഗവതി കാവ് തിറമഹോത്സവത്തിന്റെ ഭാഗമായുള്ള മലയോര ഫെസ്റ്റ് ഡിസംബര്‍ 23 മുതല്‍ ജനുവരി 4വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. വിപണന മേള, ഇന്റര്‍നാഷണല്‍ ആനിമല്‍ ആന്റ് പെറ്റ്‌ഷോ, ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഡോഗ് ഷോ തുടങ്ങിയ വിവിധ പരിപാടികൾ ഫെസ്റ്റിൽ ഉണ്ടാകും. തിറമഹോത്സവം ഡിസംബര്‍ 29 ന് തുടങ്ങി ജനുവരി 1ന് സമാപിക്കും.

## Article Content

**ഇരിട്ടി**: വിളക്കോട് ഹാജിറോഡ് തിടങ്ങയില്‍ ഭഗവതി കാവ് തിറമഹോത്സവത്തിന്റെ ഭാഗമായുള്ള മലയോര ഫെസ്റ്റ് ഡിസംബര്‍ 23 മുതല്‍ ജനുവരി 4വരെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. വിപണന മേള, ഇന്റര്‍നാഷണല്‍ ആനിമല്‍ ആന്റ് പെറ്റ്‌ഷോ, ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവല്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഡോഗ് ഷോ തുടങ്ങിയ വിവിധ പരിപാടികൾ ഫെസ്റ്റിൽ ഉണ്ടാകും. തിറമഹോത്സവം ഡിസംബര്‍ 29 ന് തുടങ്ങി ജനുവരി 1ന് സമാപിക്കും.

29 ന് വൈകുന്നേരം 5 മണിക്ക് തിരുവാഭരണ കലവറ ഘോഷയാത്രനടക്കും. 7 മണിക്ക് തമ്പുരാട്ടിയുടെ വെള്ളാട്ടവും 7.30 ന് മെഗാ തിരുവാതിരയും നടക്കും. 30ന് വൈകുന്നേരം 6 ന് തമ്പുരാട്ടിയുടെ കലശവും കുട്ടികളുടെ വിവിധ കലാപരിപാടികളും , 31ന് രാത്രി 7.30ന് താലപൊലി ഘോഷയാത്രയും വിവിധ കലാപരിപാടികളും കരിമരുന്ന് പ്രയോഗവും നടക്കും. ജനുവരി 1ന് പുലർച്ചെ 5 മണിക്ക് ചെറിയ തമ്പുരാട്ടിതിറയും ഉച്ചക്ക് 11ണ് വലിയ തമ്പുരാട്ടി തിറയും നടക്കും. പത്ര സമ്മേളനത്തില്‍ കണ്‍വീനര്‍ സന്തോഷ് വിളക്കോട് , ചെയര്‍മാന്‍ എം. സൂരജ്, ഇ. കെ. സന്തോഷ്, പി. പി. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86183/iritty)