---
title: "'മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ല; ക്ഷണം കിട്ടിയവര്‍ പോകട്ടെ, ആസ്വദിക്കട്ടെ': ഗവര്‍ണർ "
english_title: "Governer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86234/governer"
published_at: "2022-12-20T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a14a0fea042_images_(2).jpeg"
keywords: []
---

# 'മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതില്‍ പരിഭവമില്ല; ക്ഷണം കിട്ടിയവര്‍ പോകട്ടെ, ആസ്വദിക്കട്ടെ': ഗവര്‍ണർ 

> **Lead Summary:** **കോഴിക്കോട്**: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ക്ഷണം ലബിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.

## Article Content

**കോഴിക്കോട്**: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ക്ഷണം ലബിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്. മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും അദ്ദേഹം പ്രതികരിച്ചു.

സ‍ര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ ഉച്ചക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവ‍ര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്.  ഗവ‍‍‍ര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്. ചാൻസ്‌ലർ സ്ഥാനത്തു നിന്നും മാറ്റിയ ബിൽ തന്‍റെ  മുന്നിൽ വന്നിട്ടില്ല. വിദ്യാഭ്യാസം കൺകറന്‍റ്  ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ ആവില്ല. നിയമനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ല.ബഫർ സോൺ പരാതി കിട്ടിയിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും. നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്‍റെ  കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവര്‍ണര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86234/governer)