---
title: "പാർട്ടി ഓഫീസുകൾ സഞ്ചരിക്കുന്ന കോടതികളായി മാറണം: എം.വി. ഗോവിന്ദൻ"
english_title: "Mvgovindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86259/mvgovindan"
published_at: "2022-12-20T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a15ddeab76d_Screenshot_20221220-122813_Video_Player.jpg"
keywords: []
---

# പാർട്ടി ഓഫീസുകൾ സഞ്ചരിക്കുന്ന കോടതികളായി മാറണം: എം.വി. ഗോവിന്ദൻ

> **Lead Summary:**  സി.പി.എം. പാർട്ടി ഓഫീസുകൾ സഞ്ചരിക്കുന്ന കോടതികളായി മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ സിപിഐ എം കാങ്കോൽ വാണിയംചാൽ ബ്രാഞ്ച് ഓഫീസായ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പ്രശ്നപരിഹാരകേന്ദ്രമായി പാർട്ടി ഓഫീസുകൾ മാറണം. സി.പി.എം. ഫണ്ട് പിരിവിന് ജനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ജനങ്ങളുടെ പാർട്ടിയാണ്. കോൺഗ്രസും ബി.ജെ.പി.യും ഫണ്ട് പിരിവിന് കോർപ്പറേറ്റുകളെയും വമ്പൻ കമ്പനികളെയും ആശ്രയിക്കുമ്പോൾ സി.പി.എം. പൊതുജനങ്ങളെ മാത്രമാണ് ആശ്രയിക്കുന്നത്-അദ്ദേഹം പറഞ്ഞു.

## Article Content

 സി.പി.എം. പാർട്ടി ഓഫീസുകൾ സഞ്ചരിക്കുന്ന കോടതികളായി മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ സിപിഐ എം കാങ്കോൽ വാണിയംചാൽ ബ്രാഞ്ച് ഓഫീസായ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും പ്രശ്നപരിഹാരകേന്ദ്രമായി പാർട്ടി ഓഫീസുകൾ മാറണം. സി.പി.എം. ഫണ്ട് പിരിവിന് ജനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ജനങ്ങളുടെ പാർട്ടിയാണ്. കോൺഗ്രസും ബി.ജെ.പി.യും ഫണ്ട് പിരിവിന് കോർപ്പറേറ്റുകളെയും വമ്പൻ കമ്പനികളെയും ആശ്രയിക്കുമ്പോൾ സി.പി.എം. പൊതുജനങ്ങളെ മാത്രമാണ് ആശ്രയിക്കുന്നത്-അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86259/mvgovindan)