---
title: "നാദാപുരത്ത്  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,മറ്റൊരാൾക്ക് ഗുരുതര പരിക്ക്"
english_title: "A person died in a collision between a bus and a bike in Nadapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86261/a-person-died-in-a-collision-between-a-bus-and-a-bike-in-nadapuram"
published_at: "2022-12-20T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a15f193a19a_Screenshot_2022-12-20-12-26-18-28_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നാദാപുരത്ത്  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,മറ്റൊരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്**: നാദാപുരം വാണിമേലിൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.നാദാപുരം ഈയ്യങ്കോട്ടെ മീത്തലെ പറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ ഇസ്മയിൽ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ്.

## Article Content

**കോഴിക്കോട്**: നാദാപുരം വാണിമേലിൽ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ മോട്ടോർ ബൈക്ക് യാത്രക്കാരൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്.നാദാപുരം ഈയ്യങ്കോട്ടെ മീത്തലെ പറമ്പത്ത് ഇബ്രാഹിമിൻ്റെ മകൻ ഇസ്മയിൽ ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലാണ്.

വിലങ്ങാട് നിന്നും വടകരക്ക് യാത്ര തിരിച്ച സെൻസെബിൽ ബസ് ആണ് പുഴ മൂലയിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ എട്ടോടെയാണ് അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ തന്നെ കല്ലാച്ചി കേയർ ആൻറ് ക്യൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86261/a-person-died-in-a-collision-between-a-bus-and-a-bike-in-nadapuram)