---
title: "എസ് ടി യു  താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി"
english_title: "STU taluk office held march and dharn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86270/stu-taluk-office-held-march-and-dharn"
published_at: "2022-12-20T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a16321d2890_Picsart_22-12-20_12-52-21-589.jpg"
keywords: []
---

# എസ് ടി യു  താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി

> **Lead Summary:** **ഇരിട്ടി: **നിത്യോപയോഗസാധനങ്ങളുടെ വിലകയറ്റത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും എസ് ടി യു ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഉണ്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി: **നിത്യോപയോഗസാധനങ്ങളുടെ വിലകയറ്റത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെയും എസ് ടി യു ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തിൽ ഇരട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഉണ്ടേരി ഉദ്ഘാടനം ചെയ്തു.

എസ് ടി യു  ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ  അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ  കെ പി നൗഷാദ്, വി പി റഷീദ്,  എംഎം മജീദ്, പി എറമു ,ടി കെ മുഹമ്മദലി പ്രസംഗിച്ചു.   ടി സി ഇബ്രാഹിം, വി അബു,  എം ഇബ്രാഹിം, കെ അഷ്‌റഫ്‌, പി അബ്ദുൽ നാസർ, പി മുനീർ നേതൃത്വം നൽകി. Photo:  എസ്.ടി.യു.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്കോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86270/stu-taluk-office-held-march-and-dharn)