---
title: "കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി"
english_title: "smuggled through Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86276/smuggled-through-kannur-airport"
published_at: "2022-12-20T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1680abb355_Picsart_22-12-20_13-09-27-772.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ:** അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൽ ഷബീർ ആണ് പിടിയിലായത് . ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ആണ് സ്വർണം കൊണ്ടുവന്നത്.

## Article Content

**കണ്ണൂർ:** അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൽ ഷബീർ ആണ് പിടിയിലായത് . ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ആണ് സ്വർണം കൊണ്ടുവന്നത്.

മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 650.5 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത് സൂപ്രണ്ട് കെ ബിന്ദു ഇൻസ്പെക്ടർമാരായ ജിനേഷ് , രാംലാൽ രാജീവ്, ശൈലേഷ് ഇവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86276/smuggled-through-kannur-airport)