---
title: "തോട്ടുചാല്‍ കേന്ദ്രീകരിച്ചുള്ള വാറ്റ് കേന്ദ്രം തകര്‍ത്തു"
english_title: "The VAT center centered on Thotuchal was demolished"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86404/the-vat-center-centered-on-thotuchal-was-demolished"
published_at: "2022-12-21T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a293cd9e754_Picsart_22-12-21_10-33-58-770.jpg"
keywords: []
---

# തോട്ടുചാല്‍ കേന്ദ്രീകരിച്ചുള്ള വാറ്റ് കേന്ദ്രം തകര്‍ത്തു

> **Lead Summary:** ക്രിസ്മസ് - ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ ആലക്കോട് , ഒറ്റത്തെ, കാപ്പിമല, ഫര്‍ലോങ്ങര പ്രദേശങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ ഫര്‍ലോങ്ങര തോട്ടുചാല്‍ കേന്ദ്രീക രിച്ച് പ്രവര്‍ത്തിച്ചു വന്ന വാറ്റു കേന്ദ്രം കണ്ടെത്തി.

## Article Content

ക്രിസ്മസ് - ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ ആലക്കോട് , ഒറ്റത്തെ, കാപ്പിമല, ഫര്‍ലോങ്ങര പ്രദേശങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ ഫര്‍ലോങ്ങര തോട്ടുചാല്‍ കേന്ദ്രീക രിച്ച് പ്രവര്‍ത്തിച്ചു വന്ന വാറ്റു കേന്ദ്രം കണ്ടെത്തി.

ഉടമസ്ഥനില്ലാത്തനിലയില്‍ കാണപ്പെട്ട ഉദ്ദേശം 90 ലിറ്റര്‍ വാഷും മറ്റ് വാറ്റുപകരണങ്ങളും, താല്കാലിക ഷെഡും നശിപ്പിക്കുകയും പ്രതിയെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി അബ്കാരി കേസെടുക്കുകയും ചെയ്തു. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനീഷ്.കെ, ഡ്രൈവര്‍ അജിത്ത് .പി.വി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86404/the-vat-center-centered-on-thotuchal-was-demolished)