---
title: "പഴശ്ശി ഗാര്‍ഡനില്‍ ശിശിരോത്സവം"
english_title: "Shishirotsavam at Pazhassi Garden"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86409/shishirotsavam-at-pazhassi-garden"
published_at: "2022-12-21T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a29b243911c_Screenshot_2022-12-21-10-58-45-38_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പഴശ്ശി ഗാര്‍ഡനില്‍ ശിശിരോത്സവം

> **Lead Summary:** **മട്ടന്നൂർ** :ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പഴശ്ശി ഗാര്‍ഡനില്‍ 23 മുതല്‍ ജനുവരി 15 വരെ ശിശിരോത്സവം സംഘടിപ്പിക്കും.പരിപാടിയുടെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച റൈഡുകളുടെ ഉദ്ഘാടനം നടക്കും.23ന് വൈകുന്നേരം 3ന് സണ്ണി ജോസഫ് എം.എല്‍.എ പഴശി ഡാം സൈറ്റ് ബോട്ടിങ് ഉദ്ഘാടനം ചെയ്യും.

## Article Content

**മട്ടന്നൂർ** :ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പഴശ്ശി ഗാര്‍ഡനില്‍ 23 മുതല്‍ ജനുവരി 15 വരെ ശിശിരോത്സവം സംഘടിപ്പിക്കും.പരിപാടിയുടെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച റൈഡുകളുടെ ഉദ്ഘാടനം നടക്കും.23ന് വൈകുന്നേരം 3ന് സണ്ണി ജോസഫ് എം.എല്‍.എ പഴശി ഡാം സൈറ്റ് ബോട്ടിങ് ഉദ്ഘാടനം ചെയ്യും.

ബംബര്‍ കാര്‍ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യനും പെറ്റ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലതയും വാട്ടര്‍ റോളര്‍ ഉദ്ഘാടനം ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ കെ.ബഷീറും നിര്‍വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86409/shishirotsavam-at-pazhassi-garden)