---
title: "സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത തുടങ്ങി: 1437 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്"
english_title: "Supplyco launches Christmas-New Year market"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86450/supplyco-launches-christmas-new-year-market"
published_at: "2022-12-21T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2b9888c8fe_supplyco.jpg"
keywords: []
---

# സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത തുടങ്ങി: 1437 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്

> **Lead Summary:** **തിരുവനന്തപുരം**: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും.

## Article Content

**തിരുവനന്തപുരം**: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു. ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും.

പൊതു വിപണിയില്‍ വില പിടിച്ചുനിര്‍ത്തുന്ന ഇടപെടല്‍ സപ്ലൈകോ തുടരുകയാണെന്നും കഴിഞ്ഞകാലങ്ങളില്‍ ഇത്തരം ഇടപെടലുകളുടെ പ്രയോജനം വലിയ തോതില്‍ ജനങ്ങള്‍ക്ക് ലഭിച്ചതായും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86450/supplyco-launches-christmas-new-year-market)