---
title: "കാടുകയറി സിഗ്നൽ ബോർഡുകൾ; വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം"
english_title: "Civil Defense Team iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8646/civil-defense-team-iritty"
published_at: "2021-11-03T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618219ba2161b_FB_IMG_1635915744608.jpg"
keywords: []
---

# കാടുകയറി സിഗ്നൽ ബോർഡുകൾ; വെട്ടി വൃത്തിയാക്കി സിവിൽ ഡിഫൻസ് സംഘം

> **Lead Summary:** ഇരിട്ടി: കാടുകയറി മറച്ച സിഗ്നൽ ബോർഡുകളും അപകടകരമാവിധം കാടായിമാറിയ റോഡരികുകളും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

## Article Content

ഇരിട്ടി: കാടുകയറി മറച്ച സിഗ്നൽ ബോർഡുകളും അപകടകരമാവിധം കാടായിമാറിയ റോഡരികുകളും ഇരിട്ടി സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

തലശ്ശേരി - വളവുപാറ അന്തർ സംസ്ഥാന പാതയിലെ മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള റോഡിലെ കാടുകയറിയ സിഗ്നൽ ബോർഡുകളും റോഡിലേക്ക് കയറിയ കാടുകളുമാണ് വെട്ടി മാറ്റി ശുചീകരിച്ചത്. ഇരിട്ടി സിവിൽ ഡിഫൻസിന്റെ 'അപകട രഹിതം സുരക്ഷിത യാത്ര' കാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. ഇരിട്ടി അഗ്നി രക്ഷാ നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.

ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സന്ദീപ്‌ വള്ളിത്തോട് , സിവിൽ ഡിഫൻസ് റീജിണൽ ചീഫ് വാർഡൻ അനീഷ് കീഴ്പ്പള്ളി, ഇരിട്ടി നിലയം പോസ്റ്റ് വാർഡൻ ബി. അരുൺ , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാനൂർ തുടങ്ങിയവരും സിവിൽ ഡിഫൻസ് അംഗങ്ങൾക്കൊപ്പം ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8646/civil-defense-team-iritty)