---
title: "എരുമ ഓടിച്ച് 16 കാരന് ദേഹത്ത് കമ്പി കയറി ഗുരുതര പരിക്ക് "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86473/kannur"
published_at: "2022-12-21T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2d38ac254d_IMG-20221221-WA0055.jpg"
keywords: []
---

# എരുമ ഓടിച്ച് 16 കാരന് ദേഹത്ത് കമ്പി കയറി ഗുരുതര പരിക്ക് 

> **Lead Summary:** എരുമ ഓടിച്ച് 16 കാരന് ദേഹത്ത് കമ്പി കയറി ഗുരുതര പരിക്ക്. കണ്ണൂരിൽ കേരളോത്സവത്തിന് എത്തിയ മത്സരാർത്ഥിയെയാണ് എരുമ ഓടിച്ചത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ.ഷാമിലിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

എരുമ ഓടിച്ച് 16 കാരന് ദേഹത്ത് കമ്പി കയറി ഗുരുതര പരിക്ക്. കണ്ണൂരിൽ കേരളോത്സവത്തിന് എത്തിയ മത്സരാർത്ഥിയെയാണ് എരുമ ഓടിച്ചത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി കെ.ഷാമിലിനെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  രക്ഷപ്പെടാൻ ഓടുന്നതിനിടെയാണ് ഗേറ്റിന്റെ കമ്പി തോളത്ത് കയറി ഗുരുതരമായി പരിക്കേറ്റത്.  വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് കണ്ണൂർ എം എ റോഡിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു എരുമയുടെ പരാക്രമണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86473/kannur)