---
title: "'കുടുക്കിയത് അമ്പിളി; ഇതെന്റെ രണ്ടാം ജന്മം'; നരബലിയിൽ നിന്ന് രക്ഷപ്പെട്ട യുവതിമാധ്യമങ്ങളോട്"
english_title: "'Trapped by Ambili;  This is my second birth';  The young woman who survived the human sacrifice told the media."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86481/trapped-by-ambili-this-is-my-second-birth-the-young-woman-who-survived-the-human-sacrifice-told-the-media"
published_at: "2022-12-21T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2d8d1427ae_Screenshot_2022-12-21-15-24-23-707_com.opera.mini.native.jpg"
keywords: []
---

# 'കുടുക്കിയത് അമ്പിളി; ഇതെന്റെ രണ്ടാം ജന്മം'; നരബലിയിൽ നിന്ന് രക്ഷപ്പെട്ട യുവതിമാധ്യമങ്ങളോട്

> **Lead Summary:** തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങളുമായി പങ്കുവച്ച് തിരുവല്ലയിൽ നരബലിയിൽ നിന്ന് രക്ഷപ്പെട്ട യുവതി. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണെന്നും, ഇത് തന്റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞു.

## Article Content

തനിക്കുണ്ടായ ദുരനുഭവം മാധ്യമങ്ങളുമായി പങ്കുവച്ച് തിരുവല്ലയിൽ നരബലിയിൽ നിന്ന് രക്ഷപ്പെട്ട യുവതി. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണെന്നും, ഇത് തന്റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞു.

'ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല ഈ സംഭവം. ഇതെന്റെ രണ്ടാം ജന്മമാണ്. ഗുണ്ടകളുടെ കൈയിലുണ്ടാവില്ലേ വലിയ വടിവാൾ കത്തി ? അതുപോലെ ഒരു കത്തി കൈയിലുണ്ടായിരുന്നു'- യുവതി പറഞ്ഞു.

കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം ഉണ്ടായെന്ന വാർത്ത പുറത്തുവന്നിരുന്നു. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86481/trapped-by-ambili-this-is-my-second-birth-the-young-woman-who-survived-the-human-sacrifice-told-the-media)