---
title: "ശ്രീകണ്ഠാപുരം സൗന്ദര്യവത്സക്കരണം"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86541/sreekandapuram"
published_at: "2022-12-21T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a31d09f1d84_Picsart_22-12-21_20-19-30-558.jpg"
keywords: []
---

# ശ്രീകണ്ഠാപുരം സൗന്ദര്യവത്സക്കരണം

> **Lead Summary:**  അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍ സൗന്ദര്യവല്‍ക്കരിക്കാന്‍ പോകുന്ന ശ്രീകണ്ഠാപുരം നഗരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ഡിസംബര്‍ 22 ന് ടൂറിസം മന്ത്രി നിര്‍വ്വഹിക്കും. കോടിക്കണ്ടി ഗ്രൂപ്പാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നടപ്പാത, കൈവരികള്‍, തെരുവ് വിളക്കുകള്‍, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ക്കായി വേദി തുടങ്ങിയ വിവിധ സംവിധാനങ്ങളാണ് ശ്രീകണ്ഠാപുരം നഗരത്തില്‍ വരാന്‍ പോകുന്നത്. തകര്‍ച്ചയുടെ പാത തുടരുന്ന വ്യാപാര മേഖലയ്ക്കും ടൂറിസത്തിനും പ്രാധാന്യം നല്‍കുന്നതാണ് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം.

## Article Content

 അഞ്ച് കോടി രൂപയുടെ പദ്ധതിയില്‍ സൗന്ദര്യവല്‍ക്കരിക്കാന്‍ പോകുന്ന ശ്രീകണ്ഠാപുരം നഗരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ഡിസംബര്‍ 22 ന് ടൂറിസം മന്ത്രി നിര്‍വ്വഹിക്കും. കോടിക്കണ്ടി ഗ്രൂപ്പാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നടപ്പാത, കൈവരികള്‍, തെരുവ് വിളക്കുകള്‍, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍ക്കായി വേദി തുടങ്ങിയ വിവിധ സംവിധാനങ്ങളാണ് ശ്രീകണ്ഠാപുരം നഗരത്തില്‍ വരാന്‍ പോകുന്നത്. തകര്‍ച്ചയുടെ പാത തുടരുന്ന വ്യാപാര മേഖലയ്ക്കും ടൂറിസത്തിനും പ്രാധാന്യം നല്‍കുന്നതാണ് നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം.

ശ്രീകണ്ഠാപുരം ഹൈസ് സ്‌കൂള്‍ പരിസരത്തു നിന്നും നഗരത്തിലേക്കും, ഓടത്തുപാലത്തു നിന്ന് നഗരത്തിലേക്കും, കോട്ടൂര്‍ ഐ.ടി.ഐ ജംഗ്ഷനില്‍ നിന്നു നഗരത്തിലേക്കും നടപ്പാതകള്‍ ഒരുക്കും. ഡിസംബര്‍ 22 ന് രാവിലെ 9.30 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86541/sreekandapuram)