---
title: "പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "Pocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86564/pocso"
published_at: "2022-12-22T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a39cfdc676e_Screenshot_20221222-052432_Facebook.jpg"
keywords: []
---

# പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **ആലുവ**: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്.ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് ആലുവ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.

## Article Content

**ആലുവ**: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്.ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് ആലുവ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പലതവണ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേരത്തെ ജയിലിൽ ആയിരുന്ന ശ്രീഹരി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പ്രതിയെ വീട്ടിലെത്തിച്ചും മൊബൈൽ ഫോൺ വിറ്റ കടയിൽ എത്തിച്ചും  പൊലീസ് തെളിവെടുപ്പ് നടത്തി.  ശ്രീഹരി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86564/pocso)