---
title: "ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്: തൃശൂരിൽ  പ്രതികൾ പിടിയിൽ "
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86566/drugs"
published_at: "2022-12-22T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a39f9b717c6_Screenshot_20221222-053355_Facebook.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്ത്: തൃശൂരിൽ  പ്രതികൾ പിടിയിൽ 

> **Lead Summary:** **തൃശൂർ**: ചാവക്കാട് ഓട്ടോ റിക്ഷയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാർ , ഒറ്റപ്പാലം മുഹമ്മദ് മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**തൃശൂർ**: ചാവക്കാട് ഓട്ടോ റിക്ഷയിൽ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാർ , ഒറ്റപ്പാലം മുഹമ്മദ് മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.

ചാവക്കാട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇപ്പോൾ പിടിയിലായ സജിത് കുമാറെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86566/drugs)