---
title: "അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ വിളംബരജാഥ "
english_title: "Proclamation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86581/proclamation"
published_at: "2022-12-22T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3d0578a614_Picsart_22-12-22_09-04-28-295.jpg"
keywords: []
---

# അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ വിളംബരജാഥ 

> **Lead Summary:** **കോളയാട്** : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കേരളസംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ഭാഗമായിട്ടുള്ള കോളയാട് പഞ്ചായത്ത് തല വിളംബരജാഥ ഉദ്ഘാടനം ഈരായിക്കൊല്ലി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വിനോദ് കുമാർ ആലച്ചേരി നിർവഹിക്കും. ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ കെ.ഷിജുവാണ് ജാഥാ ലീഡർ. വിവിധ കേന്ദ്രങ്ങളിൽ ലൈബ്രറി പ്രവർത്തകർ സംസാരിക്കും.

## Article Content

**കോളയാട്** : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കേരളസംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ ഭാഗമായിട്ടുള്ള കോളയാട് പഞ്ചായത്ത് തല വിളംബരജാഥ ഉദ്ഘാടനം ഈരായിക്കൊല്ലി ജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വിനോദ് കുമാർ ആലച്ചേരി നിർവഹിക്കും. ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ കെ.ഷിജുവാണ് ജാഥാ ലീഡർ. വിവിധ കേന്ദ്രങ്ങളിൽ ലൈബ്രറി പ്രവർത്തകർ സംസാരിക്കും.

3.30ന് ഇ എം എസ് പഠനകേന്ദ്രം, കല്ലു മുതിരക്കുന്ന് , 4.30 ന് എ കെ ജി വായനശാല ആര്യ പറമ്പ്, 5.00 ന് ഇ എം എസ് വായനശാല അറയങ്ങാട്, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആലച്ചേരി ജ്ഞാനോദയം വായനശാലയിൽ നിന്ന് കാൽനടയായി ആലച്ചേരി സിറ്റിയിൽ സമാപിക്കും. സമാപന സമ്മേളനം ഉദ്‌ഘാടനം ആലച്ചേരി സിറ്റിയിൽ ടി ജയരാജൻ മാസ്റ്റർ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86581/proclamation)