---
title: "കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭാരാജ് ജയിൽ മോചിതനാകുന്നു "
english_title: "Notorious criminal Charles Sobharaj is released from jail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86583/notorious-criminal-charles-sobharaj-is-released-from-jail"
published_at: "2022-12-22T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3d2103e3b6_IMG-20221222-WA0018.jpg"
keywords: []
---

# കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭാരാജ് ജയിൽ മോചിതനാകുന്നു 

> **Lead Summary:** കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭാരാജ് ജയിൽ മോചിതനാകുന്നു കഠ്മണ്ഡു: നേപ്പാൾ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭാരാജ് മോചിതനാകുന്നു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ശോഭാരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2003 മുതല്‍ ശോഭാരാജ് ജയിലിലാണ്.

## Article Content

കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭാരാജ് ജയിൽ മോചിതനാകുന്നു കഠ്മണ്ഡു: നേപ്പാൾ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭാരാജ് മോചിതനാകുന്നു. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ശോഭാരാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2003 മുതല്‍ ശോഭാരാജ് ജയിലിലാണ്.

ജയിൽ മോചിതനായാൽ ശോഭരാജിനെ പതിനഞ്ച് ദിവസത്തിനകം നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അമേരിക്കന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് 2003ല്‍ നേപ്പാള്‍ പൊലീസ് ശോഭരാജിനെ അറസ്റ്റ് ചെയ്തത്. 1975ലായിരുന്നു കൊലപാതകം . ലോകത്തെ വിറപ്പിച്ച കുപ്രസിദ്ധ ‘സീരിയൽ കില്ലർ’ ആയിരുന്നു ചാൾസ് ശോഭരാജ്. മലയാളത്തിലടക്കം നിരവധി കഥകൾക്കും ചലച്ചിത്രങ്ങൾക്കും കഥാപാത്രമായ ശോഭരാജ് ഇന്ത്യയിലും നേപ്പാളിലുമായി 40 വർഷത്തോളം തടവറയിലായിരുന്നു. 2003 സെപ്റ്റംബറിലാണ് നേപ്പാളിലെ കാസിനോയിൽ നിന്ന് ശോഭരാജ് അവസാനമായി അറസ്റ്റിലാകുന്നത്. ‘ബികിനി കില്ലർ’ എന്ന പേരിലറിയപ്പെട്ട ശോഭരാജ് (78) ആൾമാറാട്ടത്തിലും കുപ്രസിദ്ധനാണ്. ഡൽഹിയിൽ വിദേശ വിനോദ സഞ്ചാരിയെ ലഹരിമരുന്നു നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശോഭരാജ് 1976 മുതൽ 21 വർഷം ഇന്ത്യയിൽ തിഹാർ ജയിലിൽ തടവിലായിരുന്നു. 1986 ൽ ജയിൽ ചാടിയെങ്കിലും ഗോവയിൽ പിടിയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86583/notorious-criminal-charles-sobharaj-is-released-from-jail)