---
title: "കൂത്തുപറമ്പിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി"
english_title: "Plastic products were seized at Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86615/plastic-products-were-seized-at-koothuparamba"
published_at: "2022-12-22T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3fa2eaa26f_Picsart_22-12-22_11-53-07-403.jpg"
keywords: []
---

# കൂത്തുപറമ്പിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി

> **Lead Summary:** **കൂത്തുപറമ്പ**: നഗരസഭ ആരോഗ്യവിഭാഗം കൂത്തുപറമ്പിലെ വ്യപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. നഗരത്തിലെ പലചരക്ക് കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

## Article Content

**കൂത്തുപറമ്പ**: നഗരസഭ ആരോഗ്യവിഭാഗം കൂത്തുപറമ്പിലെ വ്യപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. നഗരത്തിലെ പലചരക്ക് കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് സ്പൂണുകൾ, പ്ലാസ്റ്റിക് കത്തികൾ തുടങ്ങി 65 കിലോയോളം നിരോധിത ഉത്പന്നങ്ങളാണ് പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. ലതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരോധിത ഉത്പന്നങ്ങൾ കണ്ടെത്താൻ പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. അനീഷ്, കെ.പി. പ്രദീപൻ, ബാബു പനക്കാട് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86615/plastic-products-were-seized-at-koothuparamba)