---
title: "നാഷണൽ ഹോക്കി അസോസിയേഷൻ പ്രതിനിധികൾ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു"
english_title: "National Hockey Association representatives"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86616/national-hockey-association-representatives"
published_at: "2022-12-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3fea796daa_Screenshot_2022-12-22-12-05-41-51_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നാഷണൽ ഹോക്കി അസോസിയേഷൻ പ്രതിനിധികൾ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: നാഷണൽ ഹോക്കി അസോസിയേഷൻ പ്രതിനിധികൾ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു. 2023-ലെഹോക്കി വെൾഡ്കപ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം കേരളത്തിലെ തിരഞ്ഞെടുത്ത 12 സ്കൂളുകളാണ് നഷണൽ ഹോക്കി അസോസിയേഷൻ പ്രതിനിധികൾ സന്ദർശിക്കുന്നത്. 2023 ൽ നടക്കാനിരിക്കുന്ന ഹോക്കി വെൾഡ്കപ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

## Article Content

**കൂത്തുപറമ്പ**: നാഷണൽ ഹോക്കി അസോസിയേഷൻ പ്രതിനിധികൾ കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു. 2023-ലെഹോക്കി വെൾഡ്കപ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം കേരളത്തിലെ തിരഞ്ഞെടുത്ത 12 സ്കൂളുകളാണ് നഷണൽ ഹോക്കി അസോസിയേഷൻ പ്രതിനിധികൾ സന്ദർശിക്കുന്നത്. 2023 ൽ നടക്കാനിരിക്കുന്ന ഹോക്കി വെൾഡ്കപ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം.

ഹോക്കി അസോസിയേഷൻ പ്രതിനിധികൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ഹോക്കി പ്രദർശന മത്സരവും സംഘടിപ്പിച്ചു. അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള ജേഴ്സിയും വിതരണം ചെയ്തു.

സ്കൂൾ മാനേജർ കെ ബാലൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ പി വിനോദ് അധ്യക്ഷത വഹിച്ചു. പ്രദർശന മത്സര വിജയികൾക്ക് ഹോക്കി കോച്ചും സീനിയർ വൈസ് പ്രസിഡണ്ടുമായ കെ ശ്രീധരൻ സമ്മാനം നൽകി. ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി റോയി റോബർട്ട്, അധ്യാപകരായ പി കെ ധനീഷ് കുമാർ, സി എം നിധിൻ, കെ പി ദിപ്തി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86616/national-hockey-association-representatives)