---
title: "തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു"
english_title: "School student dies after throat gets stuck"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86622/school-student-dies-after-throat-gets-stuck"
published_at: "2022-12-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a402b359c96_Picsart_22-12-22_12-39-10-252.jpg"
keywords: []
---

# തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

> **Lead Summary:** **പെരുമാച്ചേരി**: - തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് ആണ് മരണപ്പെട്ടത്. സുരേശൻ - ഷീബ ദമ്പതികളുടെ മകനാണ് ഭഗത് .

## Article Content

**പെരുമാച്ചേരി**: - തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് ആണ് മരണപ്പെട്ടത്. സുരേശൻ - ഷീബ ദമ്പതികളുടെ മകനാണ് ഭഗത് .

ഗോകുൽ സഹോദരനാണ്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86622/school-student-dies-after-throat-gets-stuck)