---
title: "മലബാർ ബി എഡ് ട്രെയിനിങ് കോളേജിൽ ജലം ജീവനാണ് ബോധവൽക്കരണ നാടകവും കലാജാഥയും"
english_title: "Jaalam Jeevan is an awareness play and Kalajatha at Malabar B.Ed Training College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86633/jaalam-jeevan-is-an-awareness-play-and-kalajatha-at-malabar-bed-training-college"
published_at: "2022-12-22T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a40bafcf632_Picsart_22-12-22_13-17-33-604.jpg"
keywords: []
---

# മലബാർ ബി എഡ് ട്രെയിനിങ് കോളേജിൽ ജലം ജീവനാണ് ബോധവൽക്കരണ നാടകവും കലാജാഥയും

> **Lead Summary:** > **പേരാവൂർ : **ജലജീവൻ മിഷൻ കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയുടെ പ്രചരണാർത്ഥം "ജലം ജീവനാണ് " എന്ന സന്ദേശത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന ബോധവൽക്കരണ ലഘു നാടകവും കലാജാഥയും പേരാവൂർ ഗ്രാമപഞ്ചായത്തിൽ മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഇന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

> **പേരാവൂർ : **ജലജീവൻ മിഷൻ കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയുടെ പ്രചരണാർത്ഥം "ജലം ജീവനാണ് " എന്ന സന്ദേശത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന ബോധവൽക്കരണ ലഘു നാടകവും കലാജാഥയും പേരാവൂർ ഗ്രാമപഞ്ചായത്തിൽ മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഇന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

ജലജീവന്‍ മിഷൻ ഐ എസ് എ  ആയ രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ ശ്രീമതി മേഘ ചാക്കോ പഞ്ചായത്ത് കോഡിനേറ്റർ ശ്രീമതി രേഷ്മ ഷിജു എന്നിവർ പദ്ധതി വിശദീകരിച്ചു. തുടർന്ന് ഐസ് ബ്രേക്കേഴ്സ് മഞ്ചേരി കലാകാരന്മാർ സംഘടിപ്പിച്ച ബോധവൽക്കരണ കലാജാഥയും ലഘു നാടകവും നടന്നു.

വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് റിനീഷ് നന്ദി പ്രഭാഷണം നടത്തിയ പരിപാടിയിൽ കോളേജിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.തുടർന്ന് പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ തുണ്ടി, മണത്തന, കൃപാ ഭവൻ, തെറ്റുവഴി എന്നുവിടങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86633/jaalam-jeevan-is-an-awareness-play-and-kalajatha-at-malabar-bed-training-college)