---
title: "പെട്രോൾ വില വർധനവിനെതിരെ കേളകത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം "
english_title: "Youth Congress protests against petrol price hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8669/Youth-Congress-protests-against-petrol-price-hike"
published_at: "2021-11-03T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61822f3c2fdf2_IMG-20211103-WA0015.jpg"
keywords: []
---

# പെട്രോൾ വില വർധനവിനെതിരെ കേളകത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം 

> **Lead Summary:**  കേളകം: ഇന്ധനവില വർധനവിനെതിരെയും സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്നും ആവശ്യപ്പെട്ട് കേളകത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. പെട്രോൾ പമ്പിന് ' നികുതിയൂറ്റ് ' കേന്ദ്രമെന്ന് പേരുനൽകി യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിക്ഷേധ സമരങ്ങളുടെ ഭാഗമായാണ് കാണിച്ചാറിലും പ്രതിക്ഷേധ സമരം നടന്നത്.

## Article Content

 കേളകം: ഇന്ധനവില വർധനവിനെതിരെയും സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്നും ആവശ്യപ്പെട്ട് കേളകത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. പെട്രോൾ പമ്പിന് ' നികുതിയൂറ്റ് ' കേന്ദ്രമെന്ന് പേരുനൽകി യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിക്ഷേധ സമരങ്ങളുടെ ഭാഗമായാണ് കാണിച്ചാറിലും പ്രതിക്ഷേധ സമരം നടന്നത്.

പരിപാടി യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു. കണിച്ചാർ മണ്ഡലം പ്രസിഡന്റ്‌ സിനോ ജോസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജിബിൻ ജെയ്സൺ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഈശ്വരപ്രസാദ്‌, മനു പി.ടി തുടങ്ങിയവർ സംസാരിച്ചു.

ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് നടത്തുന്ന സമരങ്ങളെ സിപിഎം എതിർക്കുന്നത് സിപിഎം -ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8669/Youth-Congress-protests-against-petrol-price-hike)