---
title: "യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ ആഭിമുഖ്യത്തിലുള്ള കേളകം ഫെസ്റ്റ്ന് നാളെ തുടക്കമാകും "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86714/kelakam"
published_at: "2022-12-22T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a45bc8d8e1d_Picsart_22-12-22_18-58-41-366.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ ആഭിമുഖ്യത്തിലുള്ള കേളകം ഫെസ്റ്റ്ന് നാളെ തുടക്കമാകും 

> **Lead Summary:** **കേളകം: ** യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പറിൻ്റെ ആഭിമുഖ്യത്തിൽ കേളകം ഫെസ്റ്റ് ഡിസംബർ 23 മുതൽ ജനുവരി 8 വരെ നടക്കുമെന്ന് ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, കേളകം യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, അബ്ദുൽസലാം, പി.പി.ഖാലിദ് ,സൈജുഗുജറാത്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകുന്നേരം അഞ്ചുമണിക്ക് കേളകം ബെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്യും.

## Article Content

**കേളകം: ** യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പറിൻ്റെ ആഭിമുഖ്യത്തിൽ കേളകം ഫെസ്റ്റ് ഡിസംബർ 23 മുതൽ ജനുവരി 8 വരെ നടക്കുമെന്ന് ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, കേളകം യൂണിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, അബ്ദുൽസലാം, പി.പി.ഖാലിദ് ,സൈജുഗുജറാത്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് വൈകുന്നേരം അഞ്ചുമണിക്ക് കേളകം ബെസ്റ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഫെസ്റ്റ് നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. പുഷ്പോത്സവം, ഗോസ്റ്റ് ഹൗസ്, വിപണനമേള ,പാർക്ക്, കൂടാതെ എല്ലാ ദിവസവും പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ,ഗെയിംഷോ മോട്ടോർ ഷോ തുടങ്ങിയ പരിപാടികളും നടക്കും എന്ന് നടക്കുമെന്നും യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86714/kelakam)