---
title: "ജൽ ജീവൻ മിഷന്റെ ബോധവൽക്കരണ നാടകവും കലാജാഥയും"
english_title: "Jal Jeevan Mission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86787/jal-jeevan-mission"
published_at: "2022-12-23T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a53db7463a2_IMG-20221223-WA0023.jpg"
keywords: []
---

# ജൽ ജീവൻ മിഷന്റെ ബോധവൽക്കരണ നാടകവും കലാജാഥയും

> **Lead Summary:** > **കൊട്ടിയൂർ** : ജൽജീവൻ മിഷന്റെ, എല്ലാ ഭവനങ്ങളിലേയ്ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പ്രചരണാർത്ഥം "ജലം ജീവനാണ് " എന്ന സന്ദേശവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന ബോധവൽക്കരണ ലഘു നാടകവും കലാജാഥയും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയി നമ്പുടകം അവറുകൾ പാൽചുരം പുതിയങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു.

## Article Content

> **കൊട്ടിയൂർ** : ജൽജീവൻ മിഷന്റെ, എല്ലാ ഭവനങ്ങളിലേയ്ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പ്രചരണാർത്ഥം "ജലം ജീവനാണ് " എന്ന സന്ദേശവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്ന ബോധവൽക്കരണ ലഘു നാടകവും കലാജാഥയും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയി നമ്പുടകം അവറുകൾ പാൽചുരം പുതിയങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു.

ജൽജീവന്‍ മിഷൻ ഐ എസ് എ രാജീവ് യൂത്ത് ഫൗണ്ടേഷൻ കേളകം/കൊട്ടിയൂർ പഞ്ചായത്തകളുടെ കോഡിനേറ്റർ ശ്രീ. ക്രിസ്റ്റീൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് ഐസ് ബ്രേക്കേഴ്സ് മഞ്ചേരി കാലകാരൻമാരുടെ ബോധവൽക്കരണ കലാജാഥയും ലഘു നാടകവും അരങ്ങേറി. ശേഷം അമ്പായത്തോട്, കണ്ടപനം, നീണ്ടുനോക്കി, ചുങ്കകുന്ന് എന്നിവിടങ്ങളിലും, വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86787/jal-jeevan-mission)