---
title: "കൊവിഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുക്കും"
english_title: "Covid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86800/covid"
published_at: "2022-12-23T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a53ab74c872_images_-_2022-12-21T202951.038.jpeg"
keywords: []
---

# കൊവിഡ്: കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുക്കും

> **Lead Summary:** **ദില്ലി**: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്. സംസ്ഥാന ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും.

## Article Content

**ദില്ലി**: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ചേർത്ത യോഗം വൈകിട്ട് മൂന്നു മണിക്ക്. സംസ്ഥാന ആരോഗ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും.

രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴില്ല. മുൻകരുതലുകൾ സീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. കൂടുതൽ കേന്ദ്ര നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും ദില്ലി സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86800/covid)