---
title: "ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ വാഹന പ്രചരണ ജാഥ ഇന്ന്"
english_title: "Vehicle campaign today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86809/vehicle-campaign-today"
published_at: "2022-12-23T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a54bc61a316_Picsart_22-12-23_11-55-26-961.jpg"
keywords: []
---

# ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനെതിരെ വാഹന പ്രചരണ ജാഥ ഇന്ന്

> **Lead Summary:** **ആറളം**: ബഫർസോൺ വിഷയത്തിൽ സർക്കാരിൻറെ ജനവിരുദ്ധ നിലപാടിനെതിരെയും , മലയോര ജനതയെ നിശബ്ദമായി കുടിയിറക്കാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെയും , കാർഷിക വിളകളുടെ വില കയറ്റത്തനെതിരെയും , മരം കൊള്ള ഉൾപ്പെടെയുളള ആറളം പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിന് എതിരെയും ആറളം,കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥ ഇന്ന് ഡിസംബർ 23 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എടൂരിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

## Article Content

**ആറളം**: ബഫർസോൺ വിഷയത്തിൽ സർക്കാരിൻറെ ജനവിരുദ്ധ നിലപാടിനെതിരെയും , മലയോര ജനതയെ നിശബ്ദമായി കുടിയിറക്കാനുള്ള സർക്കാർ ഗൂഢാലോചനക്കെതിരെയും , കാർഷിക വിളകളുടെ വില കയറ്റത്തനെതിരെയും , മരം കൊള്ള ഉൾപ്പെടെയുളള ആറളം പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ അഴിമതിക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിന് എതിരെയും ആറളം,കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണ ജാഥ ഇന്ന് ഡിസംബർ 23 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എടൂരിൽ ഡിസിസി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

ആറളം, ചെടിക്കുളം, വീർപ്പാട്, അത്തിക്കൽ , ചതിരൂർ, പുതിയങ്ങാടി , വിയറ്റ്നാം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ സമാപനവും ബഫർസോൺ പ്രതിഷേധ കൂട്ടായ്മയും വൈകുന്നേരം 5 30ന് അഡ്വ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിസിസി മെമ്പർമാരായ ശ്രീ ചന്ദ്രൻ തില്ലങ്കേരി,കെ സി മുഹമ്മദ് ഫൈസൽ എന്നിവർ പ്രസംഗിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86809/vehicle-campaign-today)