---
title: "നോട്ടുനിരോധനത്തിനെതിരെയുള്ള ഹർജി: വിധി ജനുവരി 2ന്"
english_title: "Supremecourt "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86844/supremecourt"
published_at: "2022-12-23T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a567aba63a5_Screenshot_20221107-071926_Dailyhunt.jpg"
keywords: []
---

# നോട്ടുനിരോധനത്തിനെതിരെയുള്ള ഹർജി: വിധി ജനുവരി 2ന്

> **Lead Summary:** **ദില്ലി** : നോട്ടുനിരോധനക്കേസിൽ ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പ​രി​ഗണിക്കുന്നത്.

## Article Content

**ദില്ലി** : നോട്ടുനിരോധനക്കേസിൽ ജനുവരി രണ്ടിന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. 2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വിധി പറയുക. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പ​രി​ഗണിക്കുന്നത്.

2016 ലെ സർക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ സുപ്രീം കോടതി ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും (ആർ‌ബി‌ഐ) നിർദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേ‌ട്ടത്. കേന്ദ്ര സർക്കാറിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും റിസർവ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ഹാജരായി. 500, 1000 കറൻസി നോട്ടുകൾ അസാധുവാക്കിയത് ​ഗുരുതരമായ പിഴവാണെന്ന് ചിദംബരം വാദിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിന്റെ ശുപാർശയിൽ മാത്രമേ നോട്ടുനിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ കഴിയൂവെന്നും കേന്ദ്ര സർക്കാരിന് സ്വന്തമായി തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86844/supremecourt)