---
title: "ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു"
english_title: "Chunkakkunn government up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86847/chunkakkunn-government-up-school"
published_at: "2022-12-23T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a572734f0d2_Picsart_22-12-23_14-46-24-338.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്** : ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ ചുങ്കക്കുന്ന് മേഖലയിലെ വ്യാപാരി യൂണിറ്റുകളുടെയും ഓട്ടോ ചുമട്ടുതൊഴിലാളികളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഐക്യ ക്രിസ്മസ് ആഘോഷത്തിന് തോമസ് പൊട്ടനാനിയിൽ ഉദ്ഘാടന കർമം നിർവഹിച്ചു. വാർഡ് മെമ്പർ ബാബു മങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ചുങ്കക്കുന്ന്** : ഗവൺമെന്റ് യുപി സ്കൂളിന്റെ നേതൃത്വത്തിൽ ചുങ്കക്കുന്ന് മേഖലയിലെ വ്യാപാരി യൂണിറ്റുകളുടെയും ഓട്ടോ ചുമട്ടുതൊഴിലാളികളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഐക്യ ക്രിസ്മസ് ആഘോഷത്തിന് തോമസ് പൊട്ടനാനിയിൽ ഉദ്ഘാടന കർമം നിർവഹിച്ചു. വാർഡ് മെമ്പർ ബാബു മങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.

ഫാദർ ജോയ് തുരുത്തേൽ ക്രിസ്മസ് സന്ദേശം നൽകി. വാർഡ് മെമ്പർമാരായ ലൈസ് തടത്തിൽ, മിനി പൊട്ടുങ്കൽ പിടിഎ പ്രസിഡണ്ട് സിന്ധു മാതിരം പള്ളിയിൽ, ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ഷിനോജ് ജോസഫ്, ഷാജി കുട്ടിക്കാനയിൽ, എഡ്ബിൻ ജോഷി എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഫ്ലാഷ് മോബ്, കരോൾ ഗാനം എന്നീ പരിപാടികൾക്ക് ശേഷം ക്രിസ്തുമസ് കേക്ക്, മധുരപരാഹാര വിതരണവും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ തങ്കച്ചൻ മാസ്റ്റർ പരിപാടികൾക്ക് നന്ദി അറിയിച്ചു സംസാരിച്ചു.

ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86847/chunkakkunn-government-up-school)