---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി"
english_title: "A harvest festival was held at St. Thomas Higher Secondary School, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86849/a-harvest-festival-was-held-at-st-thomas-higher-secondary-school-kelakam"
published_at: "2022-12-23T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a57b337ba94_Picsart_22-12-23_15-12-31-971.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൊയ്ത്തുത്സവം നടത്തി

> **Lead Summary:** **കേളകം**: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആദിമുഖ്യത്തിൽ നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം**: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആദിമുഖ്യത്തിൽ നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കൂറ്റ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

പി ടി എ വൈസ് പ്രസിഡണ്ട് വി കെ സജീവൻ, മദർ പിടി എ പ്രസിഡണ്ട്  അമ്പിളി സജി, പ്രോഗ്രാം ഓഫീസർ ഏ സി ഷാജി എൻ എസ് എസ് വൊളണ്ടിയർ ജിസ്മോൾ ഷാജി തുടങ്ങിയവർ സംസാരിച്ചു.

എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ, കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. പവിത്രൻ ഗുരുക്കൾ കൃഷി ചെയ്യാൻ നൽകിയ 10 സെന്റ് സ്ഥലത്താണ് കര നെൽകൃഷി നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86849/a-harvest-festival-was-held-at-st-thomas-higher-secondary-school-kelakam)