---
title: "സെൻറ് തോമസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു"
english_title: "Christmas celebration was held at St. Thomas UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86854/christmas-celebration-was-held-at-st-thomas-up-school"
published_at: "2022-12-23T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5812b88a99_Picsart_22-12-23_15-44-36-694.jpg"
keywords: []
---

# സെൻറ് തോമസ് യുപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു

> **Lead Summary:** **കരിക്കോട്ടക്കരി**: സെൻറ് തോമസ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ റവ.ഫാ. ആന്റണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ദേവസ്യ കെഎം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. റൂബിൾ മാർട്ടിൻ ക്രിസ്തുമസ് സന്ദേശം നൽകി. മദർ പി ടി എ പ്രസിഡണ്ട് ലിജി സാം, ജസ്ലിൻ ഷിബു, സിസ്റ്റർ ഡോളി ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കരിക്കോട്ടക്കരി**: സെൻറ് തോമസ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ റവ.ഫാ. ആന്റണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ദേവസ്യ കെഎം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. റൂബിൾ മാർട്ടിൻ ക്രിസ്തുമസ് സന്ദേശം നൽകി. മദർ പി ടി എ പ്രസിഡണ്ട് ലിജി സാം, ജസ്ലിൻ ഷിബു, സിസ്റ്റർ ഡോളി ജോർജ്, സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നിശ്ചല, ചലന ദൃശ്യങ്ങൾ ഉൾപ്പെടുത്തി കരിക്കോട്ടക്കരി ടൗണിലേക്ക് നടന്ന ക്രിസ്മസ് കരോൾ ഏറെ വർണ്ണാഭമായിരുന്നു.ക്രിസ്തുമസ് പപ്പാമാരുടെയും മാലാഖമാരുടെയും വേഷം കെട്ടിയ നൂറുകണക്കിന് കുട്ടികൾ കരോൾ റാലിയെ മനോഹരമാക്കി. ക്രിസ്തുമസ്സിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ കലാപരിപാടികളും നടന്നു. പരിപാടികൾക്ക് ജൂബിൻ ബാബു, മെറിഷ് എ സി, ധന്യ ജോസഫ്, സി. ലിവി ജോസഫ്, ജോസ്‌ലിൻ ജോസ് ,സി. സീന തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86854/christmas-celebration-was-held-at-st-thomas-up-school)