---
title: "നഗരസഭ വാർഷികാഘോഷം"
english_title: "Municipal anniversary celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86863/municipal-anniversary-celebration"
published_at: "2022-12-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a594a5296c7_Picsart_22-12-23_17-14-21-030.jpg"
keywords: []
---

# നഗരസഭ വാർഷികാഘോഷം

> **Lead Summary:**  ആന്തൂർ നഗരസഭ രണ്ടാമത് കൗൺസിലിന്റെ രണ്ടാം വാർഷികാഘോഷം മുന്നേറ്റം 2022 ധർമ്മശാലയിലെ ഇന്ത്യൻ കോഫി ഹൗസ് മിനി ഹാളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

 ആന്തൂർ നഗരസഭ രണ്ടാമത് കൗൺസിലിന്റെ രണ്ടാം വാർഷികാഘോഷം മുന്നേറ്റം 2022 ധർമ്മശാലയിലെ ഇന്ത്യൻ കോഫി ഹൗസ് മിനി ഹാളിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി നാളത്തെ ആന്തൂർ വളരുന്ന ആന്തൂർഎന്ന വിഷയത്തെ ആസ്പദമാക്കി, ഉത്പാദന മേഖലയിലെ സാധ്യതകൾ നഗരാസൂത്രണം, ആരോഗ്യ മേഖല, സ്ത്രീ ശാക്തീകരണം, ശുചിത്വം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടന്നു ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്സൺ വി സതീദേവി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി പ്രേമരാജൻ, എം ആമിന, മുഹമ്മദ് കുഞ്ഞി, മുൻ നഗരസഭ ചെയർപേഴ്സൺ പി കെ ശ്യാമള ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86863/municipal-anniversary-celebration)