---
title: "തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് ഉദ്ഘാടനം ചെയ്യും "
english_title: "Chiefminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86865/chiefminister"
published_at: "2022-12-23T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5980aa6dcd_Picsart_22-12-23_17-28-53-844.jpg"
keywords: []
---

# തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് ഉദ്ഘാടനം ചെയ്യും 

> **Lead Summary:** **കണ്ണൂര്‍: **തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് വൈകുന്നേരം അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് എം.വി ഗോവിന്ദന്‍ എം. എല്‍. എ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എം.വി ഗോവിന്ദന്‍ അധ്യക്ഷനാകും. 6.30ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്‍ഡ് ഷോയും നടക്കും. 31-വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗധായി ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ പ്രശസ്തകലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

## Article Content

**കണ്ണൂര്‍: **തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് വൈകുന്നേരം അഞ്ചുമണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് എം.വി ഗോവിന്ദന്‍ എം. എല്‍. എ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എം.വി ഗോവിന്ദന്‍ അധ്യക്ഷനാകും. 6.30ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാന്‍ഡ് ഷോയും നടക്കും. 31-വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗധായി ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തില്‍ പ്രശസ്തകലാകാരന്‍മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ അരങ്ങേറും.

25ന് വൈകുന്നേരം ആറരയ്ക്ക് ശരീര സൗന്ദര്യ പ്രദര്‍ശനം, ഏഴിന് ക്രിസ്തുമസ് ആഘോഷം, എട്ടിന് ഊരാളി ബാന്‍ഡിന്റെ ആട്ടവും പാട്ടവും പരിപാടി എന്നിവ നടക്കും. 26ന് വൈകുന്നേരം അഞ്ചുമണിക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാംസ്‌കാരി സായാഹ്‌നം ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രന്‍ ചുളളിക്കാട്, ജി. എസ് പ്രദീപ് എന്നിവര്‍ പങ്കെടുക്കും. 6.30ന് ജി. എസ് പ്രദീപിന്റെ അറിവുത്‌സവം എട്ടിന് കലാമണ്ഡലം കലാകാരികളുടെ നൃത്തപരിപാടി എന്നിവ അരങ്ങേറും. 27ന് വൈകുന്നേരം അഞ്ചുമണിക്ക് സാംസ്‌കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം ആറുമണിക്ക് ഫാഷന്‍ഷോ, വൈകുന്നേരം 6.30ന് നഗരസഭാ സ്‌റ്റേഡിയത്തില്‍ ഉത്തരേന്ത്യന്‍ കലാകാരന്‍മാരുടെ നാടോടി നൃത്തോത്‌സവം എട്ടിന് എന്‍ജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ ചങ്ങനാശേരി അണിയറ തീയേറ്ററിന്റെ നാടകം നാലുവരിപാത എന്നിവ നടക്കും. 28ന് വൈകുന്നേരം ആറുമണിക്ക് മന്ത്രി ചിഞ്ചുറാണി സാംസ്‌കാരിക സായാഹ്‌നം ഉദ്ഘാടനം ചെയ്യും. 6.30ന് നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്ന പെണ്‍ നടന്‍ ഏകാംഗ നാടകം, എട്ടിന് റാസയും ബീഗവും ചേര്‍ന്നൊരുക്കുന്ന ഗസല്‍ രാവ് എന്നിവ നടക്കും. 29ന് വൈകുന്നേരം ആറരയ്ക്ക് പട്ടുറുമ്മാല്‍ റീലോഞ്ചിങ് അരങ്ങേറും. മന്ത്രി പി. എ മുഹമ്മദ് റിയാസ് സാംസ്‌കാരിക സായാഹ്‌നം ഉദ്ഘാടനം ചെയ്യും.

ഏഴുമണിക്ക് എന്‍ജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ കൊച്ചി ചൈത്രതാര തീയേറ്ററിന്റെ നാടകം ഞാന്‍, രാത്രി എട്ടരയ്ക്ക് മുരുകന്‍ കാട്ടാക്കടയും സംഘവും അവതരിപ്പിക്കുന്ന മൊഗാ കാവ്യാവതരണ നൃത്തപരിപാടി മനുഷ്യാനകണം എന്നിവയും നടക്കും. 30ന് വൈകുന്നേരം ആറുമണിക്ക് പുതുവത്‌സരാഘോഷം എം.വി ഗോവിന്ദന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും.

രാത്രി ഒന്‍പതിന് പിന്നണിഗായകന്‍ സച്ചിന്‍വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാസംഗീതപരിപാടി പുതുവര്‍ഷപിറവയില്‍ അവസാനിക്കും. ഫെസ്റ്റിന്റെ ഭാഗമായി എന്‍ജിനിയറിങ് കോളേജ് ഗ്രൗണ്ടില്‍ പുസ്തകോത്‌സവം, ചില്‍ഡ്രന്‍സ് അമ്യൂസ് മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, വിവിധജില്ലകളില്‍ നിന്നുളള രുചികരമായ ഭക്ഷണവൈവിധ്യങ്ങള്‍ അണിനിരത്തുന്ന ഫുഡ്‌കോര്‍ട്ട്, കൈത്തറി മേള എന്നിവ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി നടന്നുവരുന്ന കലാമത്‌സരങ്ങളുടെ ഫൈനല്‍ റൗണ്ട് ഡിസംബര്‍ 25മുതല്‍ 29വരെ എന്‍ജിനിയറിങ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പത്തുലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന ഫെസ്റ്റിന് 20 രൂപയാണ് പ്രവേശന ഫീസ്.തളിപറമ്പ് മണ്ഡലത്തിലെ പത്താംതരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനപാസ് അനുവദിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദന്‍ എം. എല്‍. എ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി. മുകുന്ദന്‍, ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂര്‍, സംവിധായകന്‍ ഷെറി ഗോവിന്ദ്, കെ. എം അജയകുമാര്‍ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86865/chiefminister)