---
title: "ജനചേതന യാത്ര "
english_title: "Janachetana Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86885/janachetana-yatra"
published_at: "2022-12-23T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5c7f2136cb_Picsart_22-12-23_20-50-01-188.jpg"
keywords: []
---

# ജനചേതന യാത്ര 

> **Lead Summary:**  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമുള്ള ചിറ്റാരിപ്പറമ്പ പഞ്ചായത്ത് തല വിളംബര ജാഥ സംഘടിപ്പിച്ചു. തൊടീക്കളം വി.പി.നാരായണ മാരാർ വായനശാല പരിസരത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.സി. സഹിൽ രാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

## Article Content

 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമുള്ള ചിറ്റാരിപ്പറമ്പ പഞ്ചായത്ത് തല വിളംബര ജാഥ സംഘടിപ്പിച്ചു. തൊടീക്കളം വി.പി.നാരായണ മാരാർ വായനശാല പരിസരത്ത് നടന്ന ചടങ്ങ് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.സി. സഹിൽ രാജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

പി. അശോകൻ ജാഥാ ലീഡറും തലശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വി.രാമചന്ദ്രൻ ജാഥാ മാനേജരുമാണ്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എം. ഉത്തമൻ മാസ്റ്റർ, കെ.പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. ജാഥ വണ്ണാത്തി മൂലയിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86885/janachetana-yatra)