---
title: "കേരള ബാങ്ക് ജപ്തി നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകും: അഡ്വ: സജീവ് ജോസഫ് എംഎൽഎ"
english_title: "Sajeev joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86919/sajeev-joseph"
published_at: "2022-12-24T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a64b2143050_IMG-20221224-WA0006.jpg"
keywords: []
---

# കേരള ബാങ്ക് ജപ്തി നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകും: അഡ്വ: സജീവ് ജോസഫ് എംഎൽഎ

> **Lead Summary:** കേരള ബാങ്ക് ജപ്തി നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകും, അഡ്വ: സജീവ് ജോസഫ് എംഎൽഎ* *കോവിഡ് ദുരിതത്തില്‍ നിന്നും മുക്തരായിട്ടില്ലാത്ത ജനങ്ങള്‍ക്ക് മുന്നില്‍ തൊഴിലില്ലായ്മയും വിലകയറ്റവും , കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയും മൂലം സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക മേഖലയില്‍ കടുത്ത ആഘാതം തീര്‍ത്ത് ജനജീവിതം ദുസ്സഹമായി മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കേരള ബാങ്ക് അടക്കമുളള സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതിന് പകരം ആത്മഹത്യയിലേക്ക് നയിക്കുന്ന ജപ്തി നടപടിയും , കൊള്ള പലിശ ഈടാക്കുകയും ചെയ്യുന്ന നടപടികൾ കേരള ബാങ്ക് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.

## Article Content

കേരള ബാങ്ക് ജപ്തി നടപടികൾ നിർത്തിവച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകും, അഡ്വ: സജീവ് ജോസഫ് എംഎൽഎ* *കോവിഡ് ദുരിതത്തില്‍ നിന്നും മുക്തരായിട്ടില്ലാത്ത ജനങ്ങള്‍ക്ക് മുന്നില്‍ തൊഴിലില്ലായ്മയും വിലകയറ്റവും , കാര്‍ഷിക വിളകളുടെ വിലതകര്‍ച്ചയും മൂലം സംസ്ഥാനത്തെ സാമൂഹ്യ - സാമ്പത്തിക മേഖലയില്‍ കടുത്ത ആഘാതം തീര്‍ത്ത് ജനജീവിതം ദുസ്സഹമായി മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കേരള ബാങ്ക് അടക്കമുളള സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കേണ്ടതിന് പകരം ആത്മഹത്യയിലേക്ക് നയിക്കുന്ന ജപ്തി നടപടിയും , കൊള്ള പലിശ ഈടാക്കുകയും ചെയ്യുന്ന നടപടികൾ കേരള ബാങ്ക് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്ന് അഡ്വക്കേറ്റ് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.

ജില്ലാ ബാങ്കിലെ അഴിമതി അവസാനിപ്പിക്കുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ്(UWEC) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86919/sajeev-joseph)