---
title: "കണിച്ചാർ ജീസസ് ശിശുഭവനിലെ കൂട്ടുകാരോടൊപ്പം ക്രിസ്തുമസ്സ് ആഘോഷിച്ച്അമ്പായത്തോട് യു.പി.സ്കൂൾ"
english_title: "Ambayathodupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86920/ambayathodupschool"
published_at: "2022-12-24T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a64c9dedf16_Picsart_22-12-24_06-19-07-991.jpg"
keywords: []
---

# കണിച്ചാർ ജീസസ് ശിശുഭവനിലെ കൂട്ടുകാരോടൊപ്പം ക്രിസ്തുമസ്സ് ആഘോഷിച്ച്അമ്പായത്തോട് യു.പി.സ്കൂൾ

> **Lead Summary:** ഈ വർഷത്തെ ക്രിസ്തുമസ്സ് ആഘോഷത്തിന് അനുകമ്പാർദ്രമായ സ്നേഹത്തിന്റെ മേലൊപ്പ് ചാർത്തി അമ്പായത്തോട് യു.പി.സ്കൂളിലെ കുട്ടികൾ . തങ്ങളുടെ ക്രിസ്തുമസ്സ് ആഘോഷ ച്ചെലവുകളിൽ കുറവു വരുത്തി കണിച്ചാർ ശിശുഭവനിലെ കൊച്ചു കൂട്ടുകാർക്കെല്ലാം നിരവധി കുഞ്ഞു സമ്മാനങ്ങളുമായി അവരെത്തി. കേയ്ക്കു മുറിച്ചും പാട്ടുപാടിയും സ്നേഹം പങ്കുവെച്ചും വീണ്ടും വരുമെന്ന് ഉറപ്പു കൊടുത്താണ് കുട്ടികൾ മടങ്ങിയത്. സ്കൂളിലൊരുക്കിയ മനോഹരമായ പുൽക്കൂടും ക്രിസ്തുമസ്സ് ട്രീയും കരോൾ ഗാനങ്ങളും ആശംസാ കാർഡുകളും നക്ഷത്രങ്ങളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.

## Article Content

ഈ വർഷത്തെ ക്രിസ്തുമസ്സ് ആഘോഷത്തിന് അനുകമ്പാർദ്രമായ സ്നേഹത്തിന്റെ മേലൊപ്പ് ചാർത്തി അമ്പായത്തോട് യു.പി.സ്കൂളിലെ കുട്ടികൾ . തങ്ങളുടെ ക്രിസ്തുമസ്സ് ആഘോഷ ച്ചെലവുകളിൽ കുറവു വരുത്തി കണിച്ചാർ ശിശുഭവനിലെ കൊച്ചു കൂട്ടുകാർക്കെല്ലാം നിരവധി കുഞ്ഞു സമ്മാനങ്ങളുമായി അവരെത്തി. കേയ്ക്കു മുറിച്ചും പാട്ടുപാടിയും സ്നേഹം പങ്കുവെച്ചും വീണ്ടും വരുമെന്ന് ഉറപ്പു കൊടുത്താണ് കുട്ടികൾ മടങ്ങിയത്. സ്കൂളിലൊരുക്കിയ മനോഹരമായ പുൽക്കൂടും ക്രിസ്തുമസ്സ് ട്രീയും കരോൾ ഗാനങ്ങളും ആശംസാ കാർഡുകളും നക്ഷത്രങ്ങളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി.

സാന്റായോടൊപ്പം ക്രിസ്തുമസ്സ് വേഷത്തിൽ ആടിപ്പാടി തൊട്ടടുത്ത എൽ. പി സ്കൂളിലെത്തി ആശംസകൾ നേർന്നാണ് കുട്ടികൾ കണിച്ചാറിലേയ്ക്ക് പുറപ്പെട്ടത്. സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ, പ്രധാനാധ്യാപകൻ ടി.വി. ജോൺ , സ്റ്റാഫ് സെക്രട്ടറി നിഷ ജോസഫ് , പി.ടി.എ പ്രസിഡണ്ട് സജി കുഴികണ്ടത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86920/ambayathodupschool)