---
title: "കണിച്ചാറിലെ രുചിപ്പെരുമയുടെ ജനകീയ ഹോട്ടലിന് ഒരു വയസ്സ്"
english_title: "Community kitchen kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8696/community-kitchen-kanichar"
published_at: "2021-11-03T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61824b11b52e0_IMG-20211103-WA0019.jpg"
keywords: []
---

# കണിച്ചാറിലെ രുചിപ്പെരുമയുടെ ജനകീയ ഹോട്ടലിന് ഒരു വയസ്സ്

> **Lead Summary:**  കണിച്ചാർ: കണിച്ചാറിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു.ലൈസ ബെന്നി, ധന്യ സജി, മഞ്ജുഷ ഷൈജു, ബിന്ദു തോമസ് എന്നീ നാലുപേർ ചേർന്ന് 2020 ഒക്ടോബറിൽ തുടക്കം കുറിച്ച പദ്ധതിയാണ് ജനകീയ ഹോട്ടലായി മാറിയത്.

## Article Content

 കണിച്ചാർ: കണിച്ചാറിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു.ലൈസ ബെന്നി, ധന്യ സജി, മഞ്ജുഷ ഷൈജു, ബിന്ദു തോമസ് എന്നീ നാലുപേർ ചേർന്ന് 2020 ഒക്ടോബറിൽ തുടക്കം കുറിച്ച പദ്ധതിയാണ് ജനകീയ ഹോട്ടലായി മാറിയത്.

കുത്തരി ചോറും തോരനും അച്ചാറും രണ്ടുകൂട്ടം കറിയും 20 രൂപയ്ക്ക് കിട്ടുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. രുചികരമായ അന്നം വിളമ്പുന്നതോടൊപ്പം ജനശ്രദ്ധ ഏറെ പിടിച്ചു പറ്റാനും ഈ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ജനകീയ ഹോട്ടൽ ഒന്നാം വാർഷികത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ ലിസമ്മ ജോസഫ് പരിപാടി ഉദ്‌ഘാടനം ചെയ്തു . ചേർപേഴ്സൺ ശ്രീകല,ബ്ലോക്ക് കോ-ഓർഡിനേറ്റർ ശിശിര ടി വി, മെമ്പർമാരായ തോമസ് വടശേരി, ശ്രീകുമാർ,ഷോജറ്റ്‌,ജിഷ സജി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് പായസ വിതരണവും നടത്തി. കണിച്ചാറിലെ വ്യാപാരികളടക്കമുള്ളവർ സന്നിഹിതരായി. കണിച്ചാർ പുതിയ ബസ്റ്റാൻഡ് ബിൽഡിങ്ങിലാണ് ജനകീയ ഹോട്ടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8696/community-kitchen-kanichar)