---
title: "ശ്രദ്ധേയമായി പേരാവൂർ മാരത്തൺ"
english_title: "Notably the Peravoor Marathon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86966/notably-the-peravoor-marathon"
published_at: "2022-12-24T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a69b9dc1d90_IMG-20221224-WA0003.jpg"
keywords: []
---

# ശ്രദ്ധേയമായി പേരാവൂർ മാരത്തൺ

> **Lead Summary:** പേരാവൂർ: സ്പോർട്സ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ മത്സരം ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ 6 മണിക്കാണ് മത്സരം ആരംഭിച്ചത്. മന്ത്രി എം ബി രാജേഷ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. 10.5 കിലോമീറ്റർ ആയിരുന്നു മത്സരം.ഫൺ റൺ സണ്ണി ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

പേരാവൂർ: സ്പോർട്സ് കാർണിവലിന്റെ ഭാഗമായി സംഘടിപ്പിച്ച മാരത്തൺ മത്സരം ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ 6 മണിക്കാണ് മത്സരം ആരംഭിച്ചത്. മന്ത്രി എം ബി രാജേഷ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. 10.5 കിലോമീറ്റർ ആയിരുന്നു മത്സരം.ഫൺ റൺ സണ്ണി ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ഫാ. തോമസ് കൊച്ചുകരോട്ട്, സെബാസ്റ്റ്യൻ ജോർജ്, ഒ. മാത്യു തുടങ്ങിയവർ സന്നിഹിതരായി.ചേമ്പർ ഓഫ് പേരാവൂർ, ജിമ്മി ജോർജ് ഫൗണ്ടേഷൻ, പേരാവൂർ യൂത്ത് ചേമ്പർ തുടങ്ങിയ കൂട്ടായ്മകളാണ് മാരത്തൺ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86966/notably-the-peravoor-marathon)