---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹെലികോപ്റ്റർ റൈഡിന് തുടക്കമായി"
english_title: "The helicopter ride as part of the Happiness Festival has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/86975/the-helicopter-ride-as-part-of-the-happiness-festival-has-started"
published_at: "2022-12-24T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6ac517d4c5_Picsart_22-12-24_12-51-10-832.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹെലികോപ്റ്റർ റൈഡിന് തുടക്കമായി

> **Lead Summary:** ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹെലികോപ്റ്റർ റൈഡിന് തുടക്കമായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടി മാലാ പാർവതി ഫ്ളാഗ് ഓഫ് ചെയ്ത് ആദ്യ യാത്രക്കാരിയായി. ബെംഗളൂരു ആസ്ഥാനമായ തുമ്പി ഏവിയേഷൻസാണ് പറക്കാൻ സൗകര്യമൊരുക്കിയത്.

## Article Content

ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഹെലികോപ്റ്റർ റൈഡിന് തുടക്കമായി. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ നടി മാലാ പാർവതി ഫ്ളാഗ് ഓഫ് ചെയ്ത് ആദ്യ യാത്രക്കാരിയായി. ബെംഗളൂരു ആസ്ഥാനമായ തുമ്പി ഏവിയേഷൻസാണ് പറക്കാൻ സൗകര്യമൊരുക്കിയത്.

ആദ്യയാത്രയിൽ മാലാ പാർവതിക്കൊപ്പം സംഘാടകസമിതി കൺവീനർ എ. നിശാന്ത്, കെ.എ.പി. ബറ്റാലിയൻ അസി. കമാൻഡന്റ് സജീഷ് ബാബു, തളിപ്പറമ്പ് ഡിവൈ.എസ്.പി. എം.പി. വിനോദ്, ഹാപ്പിനസ് ഫെസ്റ്റിവൽ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം.വി. ജനാർദനൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/86975/the-helicopter-ride-as-part-of-the-happiness-festival-has-started)